Breaking News

തളിപ്പറമ്പിൽ വാഹനാപകടം; നീലേശ്വരത്തുകാർക്ക് പരിക്ക്


ദേശീയപാത തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്ക്. കൊഴുന്തിലെ കെ.അനീഷ് (36) മൂലപ്പള്ളിയിലെ രതീഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ഇവര്‍ സഞ്ചരിച്ച കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റവരില്‍ നില അതീവ ഗുരുതരമായതിനാല്‍ രതീഷ് വെന്റിലേറ്ററിലാണ്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി. ഇതിനെ തളിപ്പറമ്പ് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് ജോലിക്ക് പോകുകയായിരുന്ന ജീവനക്കാരാണ് അപകടം കണ്ട് പോലീസില്‍ വിവരം അറിയിക്കുകയും പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലെത്തിക്കുകയും ചെയ്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പെട്രോള്‍ ടാങ്ക് ഉള്‍പ്പെടെ ചിതറിത്തെറിച്ച നിലയിലാണുള്ളത്. കാറിന് തീപിടിക്കാതിരുന്നതിനാലാണ് വലിയ ദുരന്തം വഴിമാറിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

No comments