Breaking News

ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കുന്നുംകൈയിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദറലി ശിഹാബ് തങ്ങളുടെ വേർപാടിൽ അനുശോചിച്ച് കുന്നുംകൈ ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. ജാതിയിൽ ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം. കുമാരൻ, മുസ്ലീം ലീഗ് മണ്ഡലം  ട്രഷറർ ലത്തീഫ് നീലഗിരി, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പഞ്ചായത്ത് അംഗം ഇ.ടി. ജോസ്, പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എ. ദുൽ കിഫിലി, സി.പി.എം ജില്ലാ കമ്മറ്റി അംഗം പി.ആർ ചാക്കോ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം ടി.സി.രാമചന്ദ്രൻ, എസ്.വൈ.എസ് ജില്ലാ സിക്രട്ടറി കെ.പി. മൊയ്തീൻ കുഞ്ഞി മൗലവി , ആന്റക്സ് ജോസഫ്, ഉമർ മൗലവി, ജോയി ജോസഫ്,  വി.പി. നൂറുദ്ദീൻ മൗലവി, കെ.പി.നാരായണൻ, സക്കരിയ്യ ദാരിമി, സൈദ് സൈനി, എൻ പി.അബ്ദുൾ റഹ്മാൻ എന്നിവർ സംബന്ധിച്ചു

No comments