Breaking News

ഡൽഹിയിൽ നടക്കുന്ന അഖിലേന്ത്യാ സിവിൽ സർവ്വീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തെ പ്രതിനിധീകരിച്ച് വെള്ളരിക്കുണ്ട് സ്വദേശി എം.മുരളി കരിന്തളം ഗവ.കോളേജ് ജീവനക്കാരനാണ് മുരളി


വെള്ളരിക്കുണ്ട്: ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ മാർച്ച് 10 മുതൽ 17 വരെ നടക്കുന്ന അഖിലേന്ത്യാ സിവിൽ സർവ്വീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ(2021-22) കേരളത്തിനു വേണ്ടി മത്സരിക്കുന്നത് വെള്ളരിക്കുണ്ട് ഏ.കെ.ജി നഗർ സ്വദേശിയായ എം. മുരളി.

കഴിഞ്ഞ പ്രാവശ്യത്തെ അഖിലേന്ത്യാ സിവിൽ സർവ്വീസ് ചെസ്സിൽ വ്യക്തിഗത വിഭാഗം എട്ടാം സ്ഥാനം കരസ്ഥമാക്കിയ മുരളി, ടീം ഇനത്തിൽ ആറാം സ്ഥാനം നേടിയ കേരള ടീം നായകനുമായിരുന്നു. 

കരിന്തളം ഗവ.ആർട്‌സ് കോളേജിലെ ജീവനക്കാരനാണ്. സംസ്ഥാന സിവിൽ സർവ്വീസ് ചെസ്സ് മുൻ ചാമ്പ്യനായ മുരളി ചെസ്സ് അസോസിയേഷൻ കാസറഗോഡ് എക്സിക്യൂട്ടീവ് അംഗവുമാണ്. 

മുരളിക്ക് കാസർകോട് ജില്ല ചെസ്സ് അസോസിയേഷൻ പ്രവർത്തകർ ഹൃദ്യമായ യാത്രാമംഗളങ്ങളും വിജയാശംസകളും അറിയിച്ചു.

No comments