Breaking News

കേരള പ്രവാസി സംഘം പരപ്പ മേഖല സമ്മേളനവും കുടുംബ സംഗമവും മാർച്ച് 20ന് പരപ്പയിൽ സംഘാടക സമിതി രൂപീകരിച്ചു

പരപ്പ: കേരള പ്രവാസി സംഘം പരപ്പ മേഖല സമ്മേളനവും കുടുംബ സംഗമവും മാർച്ച് 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടക്കും. പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ബാദുഷ കടലുണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. 

പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ സാധ്യതകളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും. സമ്മേളനം വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. സി.വി മൻമദൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രൻ, പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം എ.വി ശശിധരൻ, ഏ.ആർ രാജു എന്നിവർ സംസാരിച്ചു. 

സംഘാടക സമിതി ചെയർമാൻ പി.വി ചന്ദ്രൻ, കൺവീനർ സി.വി മന്മദൻ, വൈസ് ചെയർമാൻമാർ സി.എച്ച് അബ്ദുൾ നാസർ, ചന്ദ്രൻ പൈക, ജോ.കൺവീനർമാർ രഘുവരൻ എസ്.കെ, സജീവൻ എന്നിവർ നേതൃത്വം കൊടുക്കുന്ന സംഘാടക സമിതിയാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്.

No comments