Breaking News

ബളാൽ മുണ്ടമാണിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് ഇവിടെ അപകടം പതിവാകുന്നു


ബളാൽ: ബളാൽ പൂടംകല്ല് റൂട്ടിൽ മുണ്ടമാണി ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ട് പേർക്ക് പരിക്കുണ്ട്. ഈ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് അപകടം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കുത്തനെ ഇറക്കമായതിനാൽ വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ കൊക്കയിലേക്കാണ് മറിയുന്നത്.

No comments