Breaking News

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ പ്രത്യേക വഴിപാട്; കാസർകോഡ് കീഴൂർ ക്ഷേത്രത്തിൽ നടത്തുക 108 ഇളനീരുകൊണ്ടുള്ള അഭിഷേകവും കൂട്ടപ്രാർഥനയും


കാസര്‍കോട്: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനായി കാസര്‍കോട് കീഴൂര്‍ ചന്ദ്രഗിരി ശാസ്ത ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട്.

ചന്ദ്രഗിരി ശാസ്താക്ഷേത്ര അഗ്രശാലയില്‍ ചേര്‍ന്ന യോഗമാണ് ഇത്തരത്തില്‍ വഴിപാട് നടത്താകാന്‍ തീരുമാനമെടുത്തത്. 108 ഇളനീരുകൊണ്ടുള്ള അഭിഷേകവും കൂട്ടപ്രാര്‍ഥനയുമാണ് നടത്തുക.

എന്‍.എസ്.എസ്. സംസ്ഥാനസമിതിയംഗം അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കീഴൂര്‍ ചന്ദ്രഗിരി ശാസ്താ-തൃക്കണ്ണാട് ത്രയംബകേശ്വര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.


ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇടയില്യം ശ്രീവത്സന്‍ നമ്ബ്യാര്‍, മേലത്ത് സത്യനാഥന്‍ നമ്ബ്യാര്‍, വിവിധ കഴക പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു. കര്‍മസമിതി ഭാരവാഹികള്‍: ശ്രീവത്സന്‍ നമ്ബ്യാര്‍ (പ്രസി.), എ.സി.മുരളീധരന്‍, ശ്രീനിവാസന്‍ കീഴൂര്‍ കടപ്പുറം, ചന്ദ്രന്‍ നടക്കാല്‍, കുമാരന്‍ മഠത്തില്‍, രത്‌നാകരന്‍ തോട്ടം, യശോദ നാരായണന്‍ (വൈസ് പ്രസി.), ദമയന്തി ചന്ദ്രന്‍ (സെക്ര.), അനില്‍കുമാര്‍, പള്ളയില്‍ വിജയന്‍, പുരുഷോത്തമന്‍ (ജോ. സെക്ര.), സി.എച്ച്‌.ജയപ്രസാദ് അഡിഗ (ഖജാ.).


സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ വിയോജിപ്പുമായി സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. കെ റയില്‍ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരന്‍ ചവിട്ടിയത് ശരിയായില്ല. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി ആവശ്യമാണ് എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പിലാക്കാനെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കഴക്കൂട്ടത്ത് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധസമരക്കാരെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലീസുദ്യോഗസ്ഥന്‍ ഷബീറിനെതിരെ നടപടി എടുത്തിരുന്നു.

No comments