Breaking News

കാഞ്ഞങ്ങാട്ട് അപമര്യാദയോടെ പെരുമാറിയ വ്യക്തിയെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ച ആരതിക്ക് ധീരതക്കുള്ള അവാർഡ്


കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ മുൻ എൻ.സി.സി സീനിയർ അണ്ടർ ഓഫിസർ പി.ടി. ആരതിക്കാണ്‌ എൻ.സി.സി യൂനിറ്റ് ധീരതക്കുള്ള അവാർഡ് സമ്മാനിച്ചത്, കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുമ്പോൾ അപമര്യാദയോടെ പെരുമാറിയ വ്യക്തിയെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചത് വൈറലായിരുന്നു, പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി അവാർഡ് സമ്മാനിച്ചു. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. പി. ശ്രീലക്ഷ്മി, കെ. ദേവിക, പി.ടി. ആരതി എന്നിവർ സംസാരിച്ചു. 2019-20 വർഷത്തിൽ ന്യൂഡൽഹിയിൽ നടന്ന തൽ സൈനിക് ക്യാമ്പിൽ പങ്കെടുത്ത ആരതി 2020-21 വർഷത്തിൽ കോളജിലെ എൻ.സി.സി സീനിയർ അണ്ടർ ഓഫിസറായിരുന്നു. 2021-22 വർഷത്തിൽ കോഴിക്കോട് ഗ്രൂപ്പിലെ മികച്ച കാഡറ്റായി തിരഞ്ഞെടുത്തിരുന്നു. 

No comments