കോളംകുളം ഇ.എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെയും റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ഏ.കെ.ജി തുള്ളൽകല്ല് ചാമ്പ്യൻമാരായി
ബിരിക്കുളം: കോളംകുളം ഇ.എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെയും റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഐ.ആർ.ഇ വടംവലി അസോസിയേഷൻ കാസർഗോഡിൻ്റെ സഹകരണത്തോടെ അഖില കേരളാ വടംവലി മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉപഹാരങ്ങൾ നൽകി ആദരിച്ചു. സംസ്ഥാനത്തെ പ്രഗത്ഭരായ ടീമുകൾ അണിനിരന്ന മത്സരത്തിൽ എ.കെ.ജി തുള്ളൻ കല്ല് ഒന്നാം സ്ഥാനം നേടി. ഹരിഹര പാലായി, സ്പോർട്സ് സെൻ്റർ ബാനം, സി ഐ ടി യു കോളംകുളം എന്നിവർ യഥാക്രമം 2, 3, 4 സ്ഥാനങ്ങളും നേടി. വിജയികൾക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു. റെഡ്സ്റ്റാർ ക്ലബിൻ്റെ ജേഴ്സി ക്ലബ് പ്രസിഡൻ്റ് ധനേഷ് എം.കെ വിതരണം ചെയ്തു. വി.കെ.നാരായണൻ, വി.മോഹനൻ, എ.ആർ.സോമൻ മാസ്റ്റർ, ജോസ് സെബാസ്റ്റ്യൻ, പി.എൻ.രാജ് മോഹൻ, സതീശൻ പലേരി, ഇബ്രാഹിം പി.പി എന്നിവർ സംസാരിച്ചു. കെ.മണി സ്വാഗതവും ഇ.വി.അനുഷ നന്ദിയും പറഞ്ഞു
No comments