Breaking News

നടന്ന്‌ കന്യാകുമാരി കാണാൻ യുവാക്കൾ യാത്രയയപ്പ് നൽകി നാട്ടുകാർ



മുള്ളേരിയ : മുള്ളേരിയക്കടുത്ത്‌ ഗാഡിഗുഡ്ഡെ താളബയലിൽ നിന്ന് കന്യാകുമാരിയിലേക്ക് കാൽനട യാത്രക്കിറങ്ങി രണ്ട് യുവാക്കൾ. ഇലക്ട്രിക്കൽ തെഴിലാളികളായ യതീഷും വിനോദുമാണ് വേനലിൽ വ്യത്യസ്‌ത യാത്രയ്ക്കിറങ്ങിയത്.
ജോലിയിൽ നിന്ന് മിച്ചം പിടിച്ച് ചുരുങ്ങിയ വരുമാനം വഴിച്ചെലവിനെടുക്കും. യുവാക്കൾക്ക് ഗാഡിഗുഡ്ഡയിലെ നാട്ടുകാർ യാത്രയയപ്പ് നൽകി.
സി എച്ച് വേണുഗോപാലൻ അധ്യക്ഷനായി. ജി പ്രശാന്ത് , ഹാഷ്മി കുമാർ സംസാരിച്ചു. സി രാജേഷ് സ്വാഗതം പറഞ്ഞു.


No comments