കൊന്നക്കാടേക്കുള്ള രാത്രികാല സർവീസ് നിർത്തലാക്കി കെ.എസ്.ആർ.ടി.സി
വെള്ളരിക്കുണ്ട്: മലയോരത്തേക്കുള്ള ഏക രാത്രികാല സർവീസ് നിർത്തലാക്കി കെ.എസ്.ആർ.ടി.സി. പയ്യന്നൂരിൽ നിന്നും നീലേശ്വരം ഭീമനടി വെള്ളരിക്കുണ്ട് വഴി കൊന്നക്കാടേക്കുള്ള ബസ് സർവീസ് നിർത്തിയതോടെ ദൂരസ്ഥലങ്ങളിൽ നിന്നും ട്രെയിനിൽ നീലേശ്വരത്ത് എത്തുന്ന മലയോരത്തെ യാത്രക്കാർക്ക് വലിയ ദുരിതമാണ് ഉണ്ടായിരിക്കുന്നത്. വൈകി എത്തുന്ന യാത്രക്കാർ ഇനി ടാക്സി വിളിച്ച് വേണം കൊന്നക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്താൻ.
No comments