Breaking News

കാട്ടുപന്നി വിഷയം ; രാജ്മോഹൻ ഉണ്ണിത്താൻ എം പി നിലപാട് മാറ്റി മലയോര കർഷകരോട് മാപ്പ് പറയണം ; കേരള കോൺഗ്രസ് (ബി )


കാസർഗോഡ് : നിരവധി പേരെ മരണത്തിലേക്ക് തള്ളി വിട്ടും, അനവധി കർഷകരുടെ ജീവിത സമ്പാദ്യം തകർത്ത് കടക്കെണിയിലാക്കുകയും ചെയ്ത കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കർഷകരുടെ ആവശ്യത്തോടൊപ്പം നിൽക്കേണ്ടുന്നതിന് പകരം കാട്ടുപന്നിക്ക് വേണ്ടി നിലപാടെടുത്ത കാസർഗോഡ് പാർലമെന്റംഗം രാജ്മോഹൻ ഉണ്ണിത്താൻ നിലപാട് തിരുത്തി കർഷകരോട് മാപ്പുപറയണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ വെള്ളരിക്കുണ്ടും ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്തും ആവശ്യപ്പെട്ടു.

No comments