ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടി നടത്തി.
കാസർഗോഡ് : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാസർഗോഡ് ടി ബി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജനറൽ ഹോസ്പിറ്റലിലെ അർബുദ രോഗ വിദഗ്ധൻ ഡോ:ഷാഹിദ് "പുകയിലയും ക്യാൻസറും " എന്ന വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ: നാരായണ പ്രദീപ, ഡോ: രാമൻ സ്വാതി വാമൻ ,ഡോ: ജോൺ , ഡി ആർ ടി ബി കോർഡിനേറ്റർ രതീഷ് , സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ അഷിത, ടിബി എച്ച് വി നിതീഷ് , ഫാർമസിസ്റ്റ് രതീഷ് എന്നിവർ സംസാരിച്ചു.
No comments