Breaking News

മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 32മത് ശാഖ മുള്ളേരിയയിൽ പ്രവർത്തനം ആരംഭിച്ചു


മുള്ളേരിയ: കണ്ണൂർ ആസ്ഥാനമാക്കി തികച്ചും കാർഷിക മേഖലകൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന മലബാർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 32 -മത് ശാഖ  കേരള -  കർണ്ണാടക അതിർത്തി കർഷകരുടെ സിരാകേന്ദ്രമായ  മുള്ളേരിയയിൽ  തുറന്നു.

ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ മലബാർ മൾട്ടിസ്റ്റേറ്റ്  ആഗ്രോ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗമാകുവാൻ കഴിയുമെന്നും  ലളിതമായ രീതിയിൽ സേവിങ്ങ് അക്കൗണ്ട് ,റിക്കറിങ്ങ് അക്കൗണ്ട്, സ്ഥിര നിക്ഷേപം മുതലായ സൗകര്യങ്ങളും ഉണ്ടാവും .
നിലവിൽ സൊസൈറ്റിക്ക് കേരളത്തിലും കർണാടകത്തിലും ബ്രാഞ്ചുകൾ ഉണ്ട്. കർഷകർക്ക് നേരിട്ട് സേവനങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, കർഷക മേഖലയിൽ  സൊസൈറ്റി അംഗങ്ങൾക്ക് കാർഷിക വായ്പയും കാർഷിക അനുബന്ധ വായ്പയും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും  ശാഖ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡൻ്റ് രാഹുൽ ചക്രപാണി പറഞ്ഞു. സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ സണ്ണി അബ്രഹാം അധ്യക്ഷനായി. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ: ഗോപാലകൃഷ്ണ ഭട്ട്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ജനനി, പഞ്ചായത്ത് അംഗം ശ്രീ .സി.എൻ.സന്തോഷ് , കുടുബശ്രീ സി.ഡി.എസ്.ചെയർ പേഴ്സൺ ശ്രീമതി സവിത കുമാരി ,കേരളാ വ്യാപാര വ്യവസായി ഏകോപനസമിതി മുള്ളേരിയ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ഗണേഷ് ,സൊസൈറ്റി ഏരിയാ മാനേജർ ടി.ടി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

No comments