Breaking News

വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം; രാവിലെയും വൈകിട്ടും സ്‌കൂളിനു മുന്നിൽ പോലീസുകാർ


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. ഈ വര്‍ഷം 42.9 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളിലെത്തുക. ഒപ്പം 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും എത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്.

സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കുള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടത്തും. വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളില്‍ മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവര്‍കുട്ടി നിര്‍ദ്ദേശിച്ചു.


സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കായുളള ഒന്നാം വാല്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. പിഎസ് സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ഈ തവണ പുതുതായി ജോലിക്ക് കയറും. സ്‌കൂളിനു മുന്നില്‍ പോലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിരുന്നു. റോഡില്‍ തിരക്ക് കൂടുതലുളളതിനാല്‍ പോലീസ് സഹായം അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.


സ്‌കൂളിനു സമീപം മുന്നറിയിപ്പ് ബോര്‍ഡുകളും, ട്രാഫിക് മുന്നറിയിപ്പുകളും സ്ഥാപിക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തണമെന്നും സ്‌കൂളിനു മുന്നില്‍ രാവിലെയും വൈകിട്ടും പോലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

No comments