Breaking News

ചീമേനി വലിയപൊയിൽ സ്വന്തം വീട്ടിൽ താമസിക്കും മുൻപ് ജന്മ ദിനത്തിൽ ഷഹന വിട പറഞ്ഞു


ചെറുവത്തൂർ : സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും കേൾക്കേണ്ടിവന്നത് മരണവാർത്ത. ജീവിതത്തിൽ പ്രയാസങ്ങൾ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളിൽ വാടകവീട്ടിലായിരുന്നു താമസം.രണ്ടുമാസം മുൻപാണ് ചീമേനി വലിയപൊയിൽ ഉച്ചിത്തിടിലിൽ സ്വന്തമായി ഭൂമിവാങ്ങി കൊച്ചുവീട് വെച്ചത്. ഭാഗികമായി പൂർത്തിയായ വീട്ടിലാണ് ഉമൈബയും മക്കൾ ബിലാലും നദീനും താമസം. മകൾ ഷഹനയും (20) സജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട്‌ ഒന്നരവർഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിച്ചുവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഭർത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ചതായി വിവിരം ലഭിച്ചത്.

ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പോലീസിനോട് പറഞ്ഞത്. രണ്ടുമാസമായി വലിയപൊയിലിൽ താമസിക്കുന്ന കുടുംബത്തെക്കുറിച്ച് സമീപവാസികൾക്ക് കൃത്യമായ വിവരമൊന്നുമില്ല.

No comments