Breaking News

കുന്നുംകൈ ബദരിയ്യാ ഷോപ്പിംഗ്‌ കോംപ്ലക്സ് ശിലാസ്ഥാപനവും സ്വലാത്ത് വാര്‍ഷികവും നടന്നു


കുന്നുംകൈ: കുന്നുംകൈ വെസ്റ്റ് ബദരിയ്യാ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ്‌ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും സ്വലാത്ത് വാര്‍ഷികത്തിന്റെ ഉദ്ഘാടനവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജാതിയില്‍ ഹസൈനാര്‍ അധ്യക്ഷത വഹിച്ചു.  സ്വലാത്ത് മജിലിസിനു  അജ്മല്‍ ദാരിമി  നേതൃത്വം നല്‍കി. കൂട്ടുപ്രാര്‍ഥനയ്ക്ക് സയ്യിദ്  അല്‍ മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍  നേതൃത്വം നല്‍കി. സമാപനം   ജുനൈദ് ഖാസിമി ഈരാറ്റുപേട്ട ഉദ്ഘാടനം ചെയ്തു.എ സി ഷാഫി അധ്യക്ഷനായി. എ ദുല്‍കിഫിലി സ്വാഗതം പറഞ്ഞു. അല്‍ ഹാഫിസ്  മുന്‍ഈം ഓട്ടപ്പടവ് പ്രഭാഷണം നടത്തി. സുഹൈല്‍ ഫൈസി കൂരാടിന്റെ നേതൃത്വത്തില്‍  ബുര്‍ദ്ദ ഗ്രാന്‍ഡ്‌ ഖവാലി നടന്നു. സമാപന കൂട്ടുപ്രാര്‍ഥനയ്ക്ക് ഉസ്താദ് അബ്ദു റസാഖ് മുസ്ലിയാര്‍ വെന്മാനാട് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, ബഷീര്‍ വെള്ളിക്കോത്ത്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍, വാര്‍ഡ്‌ മെമ്പര്‍മാരായ ഇ ടി ജോസ്, എന്‍ ശരീഫ്,  എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി, ഷാജി അറക്കക്കാലയില്‍,സയ്യിദ് ജാഫര്‍ സാദിഖ് ഹൈദ്രോസി, ലത്തീഫ് നീലഗിരി   കെ വി സുകുമാരന്‍, യു കരുണാകരന്‍ മാസ്റ്റര്‍, ഇബ്രാഹിം ബാഖവി, എല്‍ കെ ഷൌക്കത്ത് , എ മുഹമ്മദ്‌ റാഫി, എ സി ശരീഫ്,സമീര്‍ മൗലവി, ഉമര്‍ മൗലവി, മൊയ്തീന്‍ കുഞ്ഞി കമ്പല്ലൂര്‍,  കെ കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, എം കെ ഹാഷിര്‍, വി കെ സൈനുദ്ധീന്‍  എന്നിവര്‍ സംബന്ധിച്ചു.

No comments