Breaking News

അഖിലകേരള യാദവസഭ എരളാൽ യൂണിറ്റ് കെട്ടിടോദ്ഘാടനവും സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും നടന്നു


കാഞ്ഞങ്ങാട: അഖിലകേരള യാദവസഭ എരളാല്‍ യൂണിറ്റ് കെട്ടിടോദ്ഘാടനവും സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണവും നടന്നു. പരിപാടി അഖില കേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് കെ.ശിവരാമന്‍ മേസ്ത്രി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.നാരായണന്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ട്രഷറര്‍ എന്‍.സദാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. 


ബാബു കുന്നത്ത്, വിശ്വനാഥന്‍ മലയാക്കോള്‍, എം.വി.രാഘവന്‍, കരിവെള്ളൂര്‍ രാജന്‍, നന്ദകുമാര്‍ വെള്ളരിക്കുണ്ട്, രാഘവന്‍ കോളിച്ചാല്‍, ബി.ദാമോദരന്‍, മധു വട്ടിപ്പുന്ന, സന്തോഷ് കോളിച്ചാല്‍, പി.വി.കുഞ്ഞിക്കൃഷ്ണന്‍, പി.വി.രാഘവന്‍, പി.വി.രാമനാഥ്, മധു മുണ്ട്യാനം എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു മാണിയൂര്‍ സ്വാഗതവും ഗീത നാരായണന്‍ നന്ദിയും പറഞ്ഞു. 


No comments