Breaking News

സ്ഥലം മാറി പോകുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് യാത്രയപ്പ് നൽകി ബളാൽ പഞ്ചായത്ത്‌


വെള്ളരിക്കുണ്ട് : നാലര വർഷത്തെ സേവനത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പഞ്ചായത്ത്‌ ഭരണസമിതി യാത്രയായപ്പ് നൽകി.

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ  ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. സുജിത് കുമാറിനാണ് മികച്ച സേവനം നടത്തിയതിന് ബളാൽ  പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ യാത്രയയപ്പ് നൽകിയത്..

കോവിഡ് മഹാമാരി ക്കൊപ്പം എലി പ്പനി. ഡെങ്കി പ്പനി തുടങ്ങിയ പകർച്ച വ്യാധികൾ തടയുന്നതിനും കോവിഡ് കാലത്തെ മുന്നണി പോരാളിയായി നിന്ന് പ്രവർത്തിക്കുയും പഞ്ചായത്തിന്റെ ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുന്നറിഞ്ഞു കൊണ്ട് പ്രവർത്തിച്ചതിനുമാണ് പഞ്ചായത്ത്‌ സുജിത് കുമാറിന് മാതൃകാ പരമായ യാത്രയപ്പ് ഒരുക്കിയത്..

വെള്ളിയാഴ്ച ബളാൽ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം സുജിത് കുമാറിന് പഞ്ചായത്തിന്റെ ഉപഹാരം കൈമാറി. വേറിട്ട പ്രവർത്തനശൈലിയിലൂടെ പഞ്ചായത്തിന്റ ആരോഗ്യരംഗത്ത്‌ പ്രശംസനീയമായ കാര്യങ്ങളാണ് സുജിത് കുമാർ നടത്തിയത് എന്നും ബളാൽ പഞ്ചായത്ത്‌ അദ്ദേഹത്തിന്റെ സേവനത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു..

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ. ടി. അബ്ദുൽ കാദർ. പി. പൽമ്മാവതി. അംഗ ങ്ങളായ സന്ധ്യ ശിവൻ. കെ. വിഷ്ണു. വിനു കെ. ആർ. ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ. പി. സി. രഘു നാഥൻ നായർ. ബിൻസി ജെയിൻ. മോൻസി ജോയ്. ജെസ്സി ചാക്കോ. ശ്രീജ രാമചന്ദ്രൻ. എം. അജിത. ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്പ്.. പഞ്ചായത്ത്‌ സെക്രട്ടറി രജീഷ് കാരായി എന്നിവർ സംസാരിച്ചു.


ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. സുജിത് കുമാർ മറുപടി പ്രസംഗം നടത്തി....

No comments