Breaking News

ഷഹനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ; സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് പൊലീസ്


നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷഹനയുടെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഷഹനയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു. ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലഹരിമരുന്നുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

No comments