Breaking News

എണ്ണപ്പാറ ആരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം


സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം, രോഗികളുടെ സുരക്ഷ, അണുബാധ നിയന്ത്രണം ഉറപ്പുവരുത്തല്‍, രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം, ശുചിത്വ പരിപാലനം, മികച്ച ചികിത്സ നല്‍കുന്നതിനുള്ള ഭൗതിക സാഹചര്യം, വിവിധ ആരോഗ്യ വിഷയങ്ങളെ കുറിച്ചുള്ള ജീവനക്കാരുടെ അറിവ് എന്നിവ പരിശോധിച്ചാണ് എന്‍ക്യു എഎസ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഇതിനായി 4 ചെക്ക് ലിസ്റ്റുകളിലായി ആയിരത്തില്‍പ്പരം ചെക്ക് പോയിന്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ജില്ലയില്‍ ഇതുവരെ 11 സ്ഥാപനങ്ങളാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയത്. ആശുപത്രിയുടെ വികസനത്തിനായി ജനപ്രതിനിധികള്‍, പഞ്ചായത്ത് ഭരണ സമിതി, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി, ജീവനക്കാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ അംഗീകാരം നേടിയത്. അംഗീകാരത്തിന്റെ ഭാഗമായി സ്ഥാപനത്തിന് 2 ലക്ഷം രൂപ ലഭിക്കും.


No comments