Breaking News

ഡെങ്കിപ്പനി പ്രതിരോധം: കോടോംബേളൂരിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി ജാഗ്രതാ നിർദ്ദേശം നൽകി

ഒടയഞ്ചാൽ: മഴയോടൊപ്പം വരുന്ന ഡങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതാ നിർദ്ദേശങ്ങളുമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ മെമ്പറും,ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ ,വാർഡു സമിതി അംഗങ്ങളും വിവിധ സ്കോഡുകളായി  നിർദ്ദേശങ്ങളും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് താക്കീതമായി വീടുകയറിയിറങ്ങി. വാർഡ് മെമ്പറും വൈ.പ്രസിഡൻ്റുമായ പി.ദാമോദരൻ, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ പ്രമോദ്, വിജയൻ, നിമിഷ, പുഷ്പജ, ആശ വർക്കർമാരായ മിനി, രമണി, രോഹിണി, ഉഷ, കുടുംബശ്രീ എഡിഎസ് സെക്രട്ടറി, കലാരഞ്ജിനി, പ്രസിഡൻ്റ്.എൻ.കമല, വാർഡ് കൺവീനർ പ്രജിത്ത്, വാർഡ് സമിതി അംഗങ്ങൾ കെ. പി.രാഘവൻ, പി.എം.രാമചന്ദ്രൻ തുടങ്ങി 60ളം ആളുകൾ വീടുകയറി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

No comments