കുണ്ടംകുഴി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട മൂന്ന് പേരുടെയും മൃതദേഹവും കണ്ടെത്തി
പൊയിനാച്ചി :കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെയും മൃതദേഹവും കണ്ടെത്തി.ചൊട്ടക്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
16 വയസ്സുള്ള മനീഷിന്റെ മൃതദേഹം കണ്ടെത്തി. 10 പേര്‍ ഒരുമിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടത്. ദീക്ഷ (30) നിധിന്‍ (40) എന്നിവരുടെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്.
ഇന്നലെ വൈകീട്ടോടെ കുണ്ടംകുഴിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍കൂടി അപകടത്തില്‍പ്പെട്ടത്.
തുടര്‍ന്ന് മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.മനീഷിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് ദമ്ബതികളുടെ മൃതദേഹം കിട്ടിയത്. ചുഴിയുള്ള പ്രദേശത്തായിരുന്നു,
ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
No comments