Breaking News

പ്രതിഭാനഗർ അംഗൺവാടിയിൽ നിന്നും 44 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ത്രിവേണി ടീച്ചർക്ക് പരപ്പ പൗരാവലിയുടെ ഹൃദ്യമായ യാത്രയയപ്പ്

പരപ്പ: നാലരപ്പതിറ്റാണ്ട് കാലം പ്രതിഭാനഗർ അംഗൺവാടിയിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരിക്കുന്ന ടി.ത്രിവേണി ടീച്ചർക്ക് പരപ്പ പൗരാവലി ഹൃദ്യമായ യാത്രയയപ്പ് നൽകി. പരപ്പ ശ്രീ തളീക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ.ടി.ദാമോദരൻ ആദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച് നാസർ ഉപഹാരം നല്കി. കെ.ബാലൻ മാസ്റ്റർ മംഗളപത്രം വായിച്ചു.വിനോദ് കുമാർ, കെ.തമ്പാൻ മാസ്റ്റർ, ആലീസ് കുര്യൻ, സി.എം.ഇബ്രാഹിം, വി.കൃഷ്ണൻ, പി.സുരേന്ദ്രൻ, സി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വിജയൻ കോട്ടക്കൽ, അശ്വതി കെ.വി., ചന്ദ്രൻ പൈക്ക സംസാരിച്ചു.

No comments