ഇടിമിന്നലേറ്റ് യുവാവ് മരിച്ചു കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ഗോത്ര യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കോളിയാടി കൊന്നമ്പറ്റ കോളനിയിലെ സോമൻ്റെ മകൻ ബിനു (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകും വഴി അരിമാനിയിൽ വെച്ചാണ് ഇടിമിന്നലേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഷിബു, രതീഷ് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശാന്ത (ജിനിഷ). മകൾ : നിയാ മോൾ.
No comments