Breaking News

ക്രിസ്മസ് ദിനത്തിലെ വാഹന അപകടങ്ങൾ : മലയോരത്ത് നഷ്ടപ്പെട്ടത് രണ്ട് യുവാക്കള


വെള്ളരിക്കുണ്ട്  : ക്രിസ്മസ് ദിനത്തിൽ ഉണ്ടായ വാഹന അപകടത്തിൽ മലയോരത്തിന് നഷ്ടപ്പെട്ടത് രണ്ട് യുവാക്കളെ. ഇന്നലെ പുലർച്ചെ മാലോത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ മാലോം സ്വദേശി വിതുൽ രാജും (20), വൈകീട്ട് ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് ഉണ്ടായ അപകടത്തിൽ കുന്നുംകൈ മുള്ളിക്കാട് സ്വദേശി പ്രവീണും ( 28 ) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ക്രിസ്മസ് കരോൾ സംഘത്തോടൊപ്പം സജീവമായി പങ്കെടുത്ത ശേഷം മാലോത്തേയ്ക്ക് പോവുകയായിരുന്ന വിതുൽ രാജും സുഹൃത്ത് സച്ചുവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലോം കുഴിപ്പനം സ്വദേശി വിനയരാജ് -ലത ദമ്പതികളുടെ മകനാണ് ഐടി വിദ്യാർത്ഥിയായ വിതുൽ രാജ് . സഹോദരി ദേവിക. ഇന്നലെ വൈകിട്ട് കുന്നുംകൈയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പ്രവീൺ കാഞ്ഞങ്ങാട് - ചെറുവത്തൂർ -ചീമേനി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ്. വ്യാഴാഴ്ച വൈകീട്ട് 4.40ന് ചെമ്പം കുന്നിലാണ് അപകടം നടന്നത്.

പ്രവീൺ സഞ്ചരിച്ച കെ എൽ 79 ബി 3650 നമ്പർ മോട്ടോർ സൈക്കിളിൽ എതിർ ദിശയായ കൊന്നക്കാട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന കെ എൽ 15 -7072 നമ്പർ കെഎസ്ആർടിസി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നുംകൈ മുള്ളിക്കാട് രവി- പ്രമീള ദമ്പതിയുള്ള മകനാണ് പ്രവീൺ.

No comments