Breaking News

മുസ്ലീം ലീഗിലെ ഷാഹിന സലിം കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍


കാസര്‍കോട്: മുസ്ലീം ലീഗിലെ ഷാഹിന സലിം കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. ബിജെപിയിലെ കെ. ശാരദയെ പരാജയപ്പെടുത്തിയാണ് ഷാഹിന സലിം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിയത്. 12 നെതിരെ 24 വോട്ടുകളാണ് ഷാഹിന സലിം നേടിയത്.
ഷാഹിന സലിമിനെ ഹമീദ് ബെദിര നിര്‍ദ്ദേശിക്കുകയും നൈമുന്നീസ പിന്താങ്ങുകയും ചെയ്തു. എതിര്‍സ്ഥാനാര്‍ത്ഥിയായ കെ. ശാരദയെ രേഷ്മ നിര്‍ദ്ദേശിക്കുകയും ശ്രുതി പിന്താങ്ങുകയും ചെയ്തു.
സിപിഎമ്മിലെ ഒരു കൗണ്‍സിലറും രണ്ട് സ്വതന്ത്ര അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബാലറ്റ് തിരിച്ചേല്‍പ്പിച്ചു.

No comments