കാഞ്ഞങ്ങാട് നഗരസഭയുടെ ചെയർമാനായി എൽഡി എഫിലെ വി.വി.രമേശനെ തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ ചെയർമാനായി എൽഡി എഫിലെ വി.വി.രമേശനെ തിരഞ്ഞെടുത്തു. 47 അംഗ കൗൺസിലിൽ എൽഡിഎഫിലെ 22 അംഗങ്ങളുടെ വോട്ട് നേടിയാണ് രമേശൻ ചെയർമാനായത്. യുഡിഎഫിലെ എംപി ജാഫർ 21 വോട്ടും ബി ജെ പി യിലെ എം.ബൽരാജ് 4 വോട്ടും നേടി. രണ്ടാം റൗണ്ടിൽ ബിജെപി വിട്ടു നിന്നു. എൽ ഡി എഫ് ചെയർമാൻ സ്ഥാനത്തേക്ക് വി.വി. വി.വി.രമേശനെ അരയി വാർഡ് കൗൺസിലർ വിജയൻ മണക്കാടാണ് നിർദ്ദേശിച്ചത്. 22 വാർഡ് കൗൺസിലർ കെ. മിനിമോൾ പിൻതാങ്ങി. യു ഡി എഫിലെ ചെയർമാൻ സ്ഥാനാർത്ഥിയായി എം പി ജാഫറിനെ 21 വാർഡ് കൗൺസിലർ അനിൽ വാഴുന്നോറടി നിർദേശിച്ചു. 27 വാർഡ് കൗൺസിലർ അബ്ദുള്ള പടന്നക്കാട് പിന്താങ്ങി. ബിജെപി. ചെയർമാൻ സ്ഥാനാർത്ഥിയായി എം ബൽരാജിനെ അഞ്ചാം വാർഡ് കൗൺസിലൽ എം. പ്രശാന്ത് നിർദ്ദേശിച്ചു. ആറാം വാർഡ് കൗൺസിലർ എച്ച് ആർ സുകന്യ പിന്താങ്ങി. നിലവിൽ എൽഡിഎഫിന് 22, യുഡിഎഫിന് 21, ബിജെപിക്ക് 4 അംഗങ്ങളാണ് ഉള്ളത്.വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഉച്ചക്ക് ശേഷം നടക്കും. ഐഎൻഎല്ലിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി എ.ഡിലതയാണ് എൽഡിഎഫിലെ വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥി.മരക്കാപ്പുറം കടപ്പുറം വാർഡിൽ കൗൺസിലർ കെ.സുമതിയാണ് യുഡിഎഫിലെ വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥി.
ആറാം വാർഡ് കൗൺസിലർ എച്ച് ആർ സുകന്യയാണ് വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥി.എൽഡിഎഫിൽ മൂന്നുവർഷം ഐ എൻ എല്ലിനും ഒരു വർഷം സിപിഐക്കും ഒരു വർഷം സിപിഎമ്മിനും ആണ് വൈസ് ചെയർപേഴ്സൺ സ്ഥാനത്ത് ധാരണക്കുള്ളത്. എൽഡിഎഫിന്റെ വിജയാഘോഷവും നാലുമണിക്ക് നോർത്ത് കോട്ടച്ചേരിയിൽ നിന്നും ആരംഭിച്ച് മാന്തോപ്പിൽ സമാപിക്കും.
No comments