Breaking News

മടിക്കൈയിൽ ടോയ്ലറ്റ് വൃത്തിയാക്കുന്ന ഹാർപ്പിക്ക് കഴിച്ച് ചികിത്സയിലായിരുന്ന ലാബ് ടെക്നീഷ്യ മരണപ്പെട്ടു




മടിക്കൈ : ടോയ്ലറ്റ് വൃത്തിയാക്കുന്ന  ഹാർപ്പിക്ക് കഴിച്ച് ചികിത്സയിലായിരുന്ന ലാബ് ടെക്നീഷ്യ മരണപ്പെട്ടു.കാഞ്ഞങ്ങാട്ടെ  ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യ മടിക്കൈ അമ്പലത്തുകരയിലെ അബ്ദുള്ള-സുബൈദ ദമ്പതികളുടെ മകൾ ഷുഹാന(28)ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.

ഒന്നരമാസം മുമ്പാണ് കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഷഹാന വീട്ടിലെ കുളിമുറിയിൽ വെച്ച് ഹാർപ്പിക്ക് കഴിച്ചത്. ആന്തരികാവയവങ്ങൾക്ക് ഗുരുതരാവസ്ഥയിലായ ഷുഹാനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും , പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി, കണ്ണൂർ ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.

അസുഖം ഭേദമായതിനെ തുടർന്ന് ബക്രീദി നോടനുബന്ധിച്ച് വീട്ടിൽ തിരിച്ചെത്തിയെങ്കിലും കടുത്ത വയറുവേദനയെ ത ടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു,പരിശോധയെ തുടർന്നാണ് ഗുരുതരനിലയിലാണ് അന്തരിക അവയവങ്ങൾ എന്ന് മനസ്സിലായത്,


No comments