Breaking News

പൊയ്നാച്ചിയിൽ നൂറോളം നിരോധിത പാന്‍മസാല പായ്ക്കറ്റുമായി ഒരാള്‍ അറസ്റ്റില്‍


കാസറഗോഡ്: പൊയിനാച്ചി പെട്രോള്‍പമ്പിനു സമീപം ഹോട്ടലിനു മുന്നില്‍ നിരോധിത പാന്‍ മസാല വില്‍പ്പന നടത്തി വരികയായിരുന്ന അന്യസംസ്ഥാനക്കാരന്‍ പോലീസ് പിടിയിലായി. സൂര്യബാന്‍ചൌഹാന്‍ (20)  ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേല്പറമ്പ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഉത്തംദാസ് ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.മേല്പറമ്പ് സബ്ഇന്‍സ്പെക്ടര്‍ ശരത്ത് സോമന് ,വിജയന്‍ വി കെ, എസ്.സി.പി.ഒ രാജേന്ദ്രന്‍, സി.പി.ഒ മാരായ സുരേഷ്, ശ്രീരാജ് സ്പെഷ്യല്‍ സ്ക്വാഡ്‌ അംഗങ്ങളായ നിജിന്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments