Breaking News

ജില്ലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ ... എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജ് , കിനാനൂർ-കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് , മടിക്കൈ ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപക ഒഴിവുകൾ


അദ്ധ്യാപക ഒഴിവ്

മടിക്കൈ ഐ.എച്ച്.ആർ.ഡി  മോഡൽ കോളേജിൽ 2022-2023 വർഷത്തിലേക്ക് താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്്.  ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേർണലിസം (പാർട്ട് ടൈം), ഇലക്ട്രോണിക്‌സ്, തുടങ്ങിയ വിഷയങ്ങളിൽ മെയ് 20 നും  കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് (പാർട്ട് ടൈം), തുടങ്ങിയ വിഷയങ്ങളിൽ മെയ് 21 നും ഇന്റർവ്യൂ നടത്തും.  ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയർ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പിഎച്ച്ഡി, എംഫിൽ ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി മെയ്  20, 21 തിയ്യതികളിൽ രാവിലെ 10ന് കാഞ്ഞിരപ്പൊയിലിൽ  കോളേജ് ഓഫീസിൽ എത്തണം. ഫോൺ 04672240911, 9447070714.


അദ്ധ്യാപക ഒഴിവ്


പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ആശ്രമം സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകർ, അനദ്ധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം എച്ച് എസ് എ വിഭാഗത്തിൽ മെയ് 17 ന് രാവിലെ 10 മുതലും, എച്ച് എസ് എസ് ടി  വിഭാഗത്തിൽ മെയ് 18 ന് രാവിലെ 10 മുതലും കാസർകോട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും.  ഫോൺ 04994 255466.


യോഗ അധ്യാപക  ഒഴിവ്


ബദിയഡുക്ക ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിലേക്ക് യോഗ അധ്യാപകന്റെ ഒഴിവ്്. അപേക്ഷകർ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് യോഗയിൽ ഒരു വർഷത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് കോഴ്സോ, പിജി ഡിപ്ലോമ കോഴ്സോ വിജയിച്ചവരായിരിക്കണം. ബി എൻ വൈ എസ്, എം എസ് സി (യോഗ), എം ഫിൽ (യോഗ) തുടങ്ങിയവ അഭികാമ്യം. അഭിമുഖം മെയ് 20 ന് രാവിലെ 11ന് ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസിൽ. ഫോൺ 9605506566.


അദ്ധ്യാപക ഒഴിവ്


കിനാനൂർ-കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022 - 23 അധ്യയനവർഷം അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന  അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്ട്രേഷൻ നമ്പറും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  ഇക്കണോമിക്സ്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് മെയ് 18 ന് രാവിലെ 10നും,  മലയാളത്തിന് അന്ന് ഉച്ചയ്ക്ക് 2നും, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് മെയ് 19ന് രാവിലെ 11നും,  കൊമേഴ്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് മെയ് 23ന് രാവിലെ 10നും,  ഇംഗ്ലിഷ്, ഹിസ്റ്ററി എന്നീ വിഷയങ്ങൾക്ക് മെയ് 24ന് രാവിലെ 10നും ജേർണലിസത്തിന് അന്ന്  ഉച്ചയ്ക്ക് 12നും അഭിമുഖം നടക്കും. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ 04672235955, 8281336261.


അദ്ധ്യാപകരുടെ ഒഴിവ്


എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ നടപ്പ് അദ്ധ്യയന വർഷത്തേക്ക് ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ അപേക്ഷ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പാനലിലെ രജിസ്ട്രഷൻ നമ്പരും സഹിതം മെയ് 24 ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ 0467 2241345, 9847434858.

No comments