Breaking News

ബിരിക്കുളം എ യുപി സ്‌കൂൾ റിട്ട. അധ്യാപകൻ കരിമ്പുവളപ്പിൽ കെ വി കുഞ്ഞമ്പു മാസ്റ്റർ അന്തരിച്ചു

നീലേശ്വരം : കിനാനൂരിലെ കരിമ്പുവളപ്പില്‍ കെ വി കുഞ്ഞമ്പു മാസ്റ്റര്‍(87) അന്തരിച്ചു. ബിരിക്കുളം എയുപി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകനാണ്. സിപിഐ എം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കിനാനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം കിനാനൂര്‍ വില്ലേജ് കമ്മിറ്റി അംഗം, കിനാനൂര്‍ പാടശേഖര സമിതി സെക്രട്ടറി, കിനാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര സമര സേനാനി പരേതനായ കരിമ്പുവളപ്പില്‍ അമ്പുവിന്റെയും കുഞ്ഞാതയുടെയും മകനാണ്.

ഭാര്യ: കെ കാര്‍ത്യായനി. മക്കള്‍: റീന, ഷാജി(നരിമാളം), രമ(കരിന്തളം സര്‍വീസ് സഹകരണ ബാങ്ക്), ശ്രീനി(ഡ്രൈവര്‍). മരുമക്കള്‍: രാജന്‍(ചെറുവത്തൂര്‍), സീമ(നെല്ലിക്കാട്ട്), കുഞ്ഞിക്കണ്ണന്‍(പാലക്കുന്ന്), സിന്ധു(മുഴക്കോത്ത്). സഹോദരങ്ങള്‍: കാര്‍ത്യായനി (കിളിയളം), കമാലാക്ഷി(നീലേശ്വരം), ഉല്‍പുലാക്ഷി(മുഴക്കോത്ത്), ലീല(ചാത്തമത്ത്), ദേവദാസ്(കിനാനൂര്‍). 

No comments