Breaking News

പ്രകൃതി സൗഹൃദ വായന: സ്കൂൾ മുറ്റത്ത് ഓലയും മുളയും കൊണ്ട് വായനാപ്പുര ഒരുക്കി നാട്ടക്കൽ എ.എൽ.പി സ്ക്കൂൾ


നാട്ടക്കൽ : അഴകുള്ള സ്കൂൾ മുറ്റത്ത്‌ ഒരു ഓലപ്പുര. അതിൽ ഇരിക്കാൻ മുളകൊണ്ട് നിർമ്മിച്ച ഇരിപ്പിടം. അതിലിരുന്ന് കുട്ടികൾ അക്ഷരങ്ങൾ ഓരോന്നായി വായിച്ച് വായനയുടെ പുതിയ ലോകത്ത് പറന്നു നടക്കാൻ തുടങ്ങി.

വായനാവരാചരണത്തിന്റെ ഭാഗമായി നാട്ടക്കൽ എ. എൽ. പി. സ്കൂളിലാണ് വേറിട്ട രീതിയിൽ ഒരു വായനപ്പുര നിർമ്മിച്ചിരിക്കുന്നത്  അറിവിന്റെ അക്ഷരവെളിച്ചത്തിൽ പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച് ഓലപ്പുരയിലിരുന്ന് അങ്ങനെ കുട്ടികൾ വായിച്ചു വളരുകയാണ്..

വായനാവാരാചരണദിനത്തിലാണ് കുട്ടികൾക്ക് ആനന്തകരമായ തണലിൽ വായിച്ചു വളരുവാനും പഴമയുടെ തനിമ അടുത്തറിയുവാനു മായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ മുറ്റത്ത്‌ ഓലകൊണ്ട് വായനപ്പുര ഒരുക്കിയത്.

പനയോലയും മുളയും കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച വായനപ്പുര തലമുറകൾ കണ്ട നാട്ടക്കല്ലിലെ മൂപ്പൻ മാണിക്യൻ ഉദ്ഘാടനം ചെയ്തു. പ്രധാനഅധ്യാപിക വിജയകുമാരി അധ്യക്ഷതവഹിച്ചു.

വാരം താരം പൊതുവിജ്ഞാന ക്വിസ്സ് ഉദ്ഘാടനം, ഞാനൊരു കഥ പറയാം -രക്ഷിതാക്കളുടെ കഥപറയൽ, പിറന്നാൾ മധുരം ക്ലാസ്സ്‌ ലൈബ്രറിയിലേക്ക്, പുസ്തക പരിചയം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരാഴ്ച്ചക്കാലം വായനവാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കുന്നത്.

 പി എൻ പണിക്കർ അനുസ്മരണവും ബാലസഭയുടെ ഉദ്ഘാടനവും യുവ കവി ജിതേഷ് കമ്പല്ലൂർ നിർവഹിച്ചു.

No comments