Breaking News

അന്താരാഷ്ട്ര ഒളിമ്പിക് ദിനം: കോടോത്ത് ഡോ.അംബേദ്കർ സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു


ഒടയഞ്ചാൽ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കോടോത്ത് ഡോക്ടർ അംബേദ്കർ  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു രാജപുരംസബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രഘുനാഥൻ എൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽഹെഡ്മാഷ് ഇൻചാർജ് ശ്രീ എ എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു കായികാധ്യാപകൻ കെ ജനാർദനൻ ഒളിമ്പിക്സ് ദിനത്തിന്റെയും ഒളിംപിക്സിനെ യും കുറിച്ച് മുഖ്യപ്രഭാഷണം നടത്തി .അധ്യാപകരായപ്രകാശൻ സി പ്രശാന്ത് പി ജി ദീപേഷ് എം രാജപുരം പോലീസ് സ്റ്റേഷനിലെ പ്രസൂൺ വി.വി.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

No comments