Breaking News

മാലോത്ത്‌ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ സൂപ്പർ മാർക്കറ്റ്‌ പ്രവർത്തനം തുടങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : മാലോത്ത്‌ സർവ്വീസ് സഹകരണബാങ്ക്  മാലോത്ത്‌ സഹകരണസൂപ്പർ മാർക്കറ്റ് കൂടി ആരംഭിച്ചു. ആറു പതിറ്റാണ്ടായി മലയോരത്തെ മാതൃകാ സഹകരണബാങ്കായി പ്രവർത്തിച്ചു വരുന്ന മാലോത്ത്‌ സർവ്വീസ് സഹകരണബാങ്ക് ബാങ്ക് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് സഹകരണ സൂപ്പർ മാർക്കറ്റ്‌ ആരംഭിച്ചത്.

മാലോത്ത്‌ ബാങ്കിന്റെ താഴെത്തെ നിലയിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റ്‌ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ജോർജ് ജോസഫ് ആഴാത്ത്‌ അധ്യക്ഷതവഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്,ബളാൽ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ, പഞ്ചായത്ത്‌ അംഗങ്ങളായ ജെസ്സി മാത്യു,ശ്രീജ രാമചന്ദ്രൻ, ദേവസ്യ തറപ്പേൽ,പി.സി. രഘുനാഥൻ,ഡി.സി.സി. ജന.സെക്രട്ടറി ഹരീഷ് പി. നായർ,എം.പി ജോസഫ്. ദിനേശൻ നാട്ടക്കൽ,എ.വി. മാത്യു, സാജൻ പുഞ്ച, നൗഷാദ്. ജോയ് പെണ്ടാനാത്ത്‌, ടോമിച്ചൻ കാഞ്ഞിരമറ്റം, അഡ്വ.സണ്ണി മുത്തോലി ,ജെയിൻ തോമസ്,ബാങ്ക് സെക്രട്ടറി മാത്യു എം. മാത്യു എന്നിവർ പ്രസംഗിച്ചു.

No comments