Breaking News

കെ.എസ്.ടി.എ 'കുട്ടിക്കൊരു വീട്' പദ്ധതി ബേളൂർ ഗവ.യുപി സ്കൂൾ വിദ്യാർത്ഥിനിക്കായി നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു


അട്ടേങ്ങാനം : കെഎസ്ടിഎ ഹൊസ്ദുർഗ് സബ് ജില്ലാ കമ്മറ്റി നിർധന വിദ്യാർത്ഥികൾക്കായി നിർമ്മിക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയിൽ ബേളൂർ ഗവ യുപി സ്കൂൾ വിദ്യാർത്ഥിനി ഹരിനന്ദയ്ക്ക് കുറ്റിയോട്ട് പണിയുന്ന വീടിന്റെ നിർമ്മാണത്തിന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ശിലയിട്ടു. സംഘാടക സമിതി ചെയർമാൻ യു ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി പ്രഭാകരൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ, പ്രസിഡന്റ് എ ആർ വിജയകുമാർ, സംസ്ഥാന നിർവാഹ സമിതിയംഗം സി എം മീനാകുമാരി, പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, വൈസ് പ്രസിഡന്റ് പി ദാമോധരൻ, പഞ്ചായത്തംഗങ്ങളായ ഗോപി വെങ്ങര, കെ എൻ കുഞ്ഞികൃഷ്ണൻ, എൻ എസ് ജയശ്രീ, കെഎസ്ടിഎ നേതാക്കളായ കെ വി രാജേഷ് കുമാർ, പി ശ്രീകല, വി കെ ഉണ്ണികൃഷ്ണൻ, പി ഗോപി, സിപിഐ എം ലോക്കൽ സെക്രട്ടറി എച്ച് നാഗേഷ്, എ അരവിന്ദൻ, പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു സംഘാടകസമിതി കൺവീനർ പി മോഹനൻ സ്വാഗതവും പി പി  ബാബുരാജ് നന്ദിയും പറഞ്ഞു.

No comments