Breaking News

'അറിവ്' ആറാം സീസണിൻ്റെ വെസ്റ്റ് എളേരി പഞ്ചായത്ത് തല ഉദ്ഘാടനം വരക്കാട് സ്കൂളില്‍ നടന്നു പഞ്ചായത്ത് മുസ്ലിംലീഗ് ജന.സെക്രട്ടറി എ.ദുല്‍കിഫിലി സ്ക്കൂൾ കിറ്റ് കൈമാറി


ഭീമനടി: തൃക്കരിപ്പൂർ നിയോജക മണ്ഡലം ഷാർജ കെഎംസിസിയും എംഎസ്എഫും നിർധനരായ വിദ്യാർത്ഥിക്കൾക് നൽകുന്ന സ്കൂൾകിറ്റ്  അറിവ് പദ്ധതിക്ക് ഉജ്ജ്വല തുടക്കം. വെസ്റ്റ് എളേരി പഞ്ചായത്ത്  തല ഉദ്ഘാടനം വരക്കാട് സ്കൂളില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി എ ദുല്‍കിഫിലി പ്രധാന അധ്യാപിക നിഷ ടീച്ചര്‍ക്ക് സ്കൂള്‍ കിറ്റ് കൈമാറി  നിർവഹിച്ചു. ബ്ലോക് പഞ്ചായത്ത് അംഗം എം.വി.രാജേഷ് വാർഡ് മെമ്പർ ബിന്ദു, പഞ്ചായത്ത് എം.എസ് എഫ് പ്രസിഡന്റ് ത്വൽഹത്ത്, മണ്ഡലം എം.എസ്.എഫ് സിക്രട്ടറി സാബിത്ത് പെരുമ്പട്ട , ഹരിത ജില്ലാ കമ്മറ്റി അംഗം ഫൗസിയ കാക്കടവ് എന്നിവർ സംബന്ധിച്ചു

No comments