Breaking News

പള്ളിക്കര പൂച്ചക്കാട്ടെ വീട്ടിൽ വൻ കവർച്ച; 4 ലക്ഷം രൂപയും 30 പവനും നഷ്ടമായി


പള്ളിക്കര: പൂച്ചക്കാട് വന്‍ കവര്‍ച്ച. ഹൈദ്രോസ് ജുമാ മസ്ജിദിന് പിറകുവശം താമസിക്കുന്ന പരേതനായ വടക്കന്‍ മുഹമ്മദ് കുഞ്ഞിയുടെ മകനും മര്‍ച്ചന്റ് നേവി ജീവനക്കാരനുമായ വടക്കന്‍ മുനീറിന്റെ ഇരുനില വിട്ടില്‍ നിന്നുമാണ് 4 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നത്. വീടിന്റെ മുകളിലെ ജനല്‍പ്പാളി തുരന്ന് അകത്ത് കടന്നാണ് കവര്‍ച്ച. പതിവായി പുലര്‍ച്ചെ 4 മണിക്ക് എഴുന്നേല്‍ക്കാറുള്ള മുനീര്‍ ഇന്ന് 6 മണിക്കാണ് ഉണര്‍ന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും രാസവസ്തുകള്‍ മുഖത്തേക്ക് സ്‌പ്രേ ചെയ്ത് ബോധം കെടുത്തിയാണോ കവര്‍ച്ച നടത്തിയതെന്നും സംശയിക്കുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

No comments