Breaking News

'മികവോടെ മലയോരം' ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ പരിധിയിൽ പഠനമികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ആദരവ് ജൂൺ 30ന് ചിറ്റാരിക്കാലിൽ ഷാഫി പറമ്പിൽ MLA ഉദ്ഘാടനം ചെയ്യും


വെള്ളരിക്കുണ്ട്: മലയോരത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ 'മികവോടെ മലയോരം' പദ്ധതിയുടെ ഭാഗമായി എ പ്ലസ് നേടിയ മുഴുവൻ കുട്ടികളെയും അനുമോദിക്കുന്ന ആദരസംഗമത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് അറിയിച്ചു.


30-06-2022, വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ചിറ്റാരിക്കാലിൽ വെച്ച് എം.എൽ.എ ഷാഫി പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലയോരത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ രാജു കട്ടക്കയം, ജെയിംസ് പന്തമാക്കൽ,ശ്രീമതി ഗിരിജാ മോഹനൻ തുടങ്ങിയവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചേയ്യും.


ഇനിയെന്ത് കോഴ്സ് തിരഞ്ഞെടുക്കണം, എന്ത് പഠിക്കണം  എന്ന ചോദ്യത്തിന് ഉത്തരമായി പ്രശസ്ത കരിയർ ഗുരു ഡോ. പി ആർ വെങ്കിട്ടരാമൻ കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ക്ലാസിൽ പങ്കെടുക്കാം. സംശയങ്ങൾ ചോദിക്കാനും അവസരമുണ്ടാകും.


അദ്ധ്യായന വർഷം ആരംഭിച്ച് ആഴ്ച്ചകൾ പിന്നിടുമ്പോഴും സ്കൂൾ ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ ഇല്ലാത്ത നമ്മുടെ കുട്ടികൾക്ക്, സുമനസ്സുകളുടെ സഹായത്താൽ 101 സ്കൂൾ കിറ്റും ചടങ്ങിൽ വിതരണം ചെയ്യുമെന്ന്

ചിറ്റാരിക്കൽ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് അറിയിച്ചു


ഡിവിഷൻ പരിധിയിലെ സ്കൂളുകളിൽ നിന്ന് മുഴുവൻ വിഷയങ്ങൾക്കും  ഏ പ്ലസ് നേടിയ വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ടതില്ല. 


 ഡിവിഷൻ പരിധിയിൽ താമസിക്കുകയും പുറമെ സ്കൂളുകളിൽ പഠിക്കുകയും ചെയ്യുന്ന കുട്ടികൾ 9447393393 , 9947667636 എന്നീ നമ്പരുകളിൽ ജൂൺ 27ആം  തീയതിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.


എസ്.എസ്.എൽ.സി, +2 പാസ്സായ മുഴുവൻ കുട്ടികൾക്കും/ രക്ഷിതാക്കൾക്കും ഡോക്ടർ പി.ആർ വെങ്കിട്ടരാമൻ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.

No comments