Breaking News

പരപ്പ തളിക്ഷേത്രം കനകപ്പള്ളി റോഡ് പണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണം: ബി ജെ പി


പരപ്പ: പരപ്പ മോലോത്തുംകുന്ന് അമ്പലം, കനകപ്പള്ളി റോഡ് ടാർചെയ്ത്  ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നരേന്ദ്ര ദാമോദർദാസ് മോദീ ഗവർമെന്റിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകപ്പള്ളിയിൽ ചേർന്ന ബിജെപി യോഗത്തിൽ ബൂത്ത് പ്രസിഡന്റ് രവി പാലക്കി അദ്ധ്യക്ഷതനായിരുന്നു ബീ.ജെ.പി.ബളാൽ പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി രമണി യോഗം ഉദ്ഘാടനം ചെയ്തു. മധുവട്ടിപ്പുന്ന ,തോമസ് കനകപ്പള്ളി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ബെന്നി കനകപ്പള്ളി സ്വാഗതവും രാജീവൻ നന്ദിയും പറഞ്ഞു.

No comments