Breaking News

കൊന്നക്കാട് കോഴിക്കൂട്ടിൽ കയറിയത് കൂറ്റൻ പെരുമ്പാമ്പ് വട്ടക്കയത്തെ കടവിൽ ജോർജിന്റെ വീട്ടിലെ മൂന്നു കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി


കൊന്നക്കാട് : മലയോരത്ത് ദിനം പ്രതി കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കുന്നതിന് ഒപ്പം കാടിറങ്ങി വരുന്ന ഇഴ ജന്തുക്കളും കർഷകർക്ക് ഭീക്ഷണിയാകുന്നു. പെരുമ്പാബിന്റെ ശല്യം മിക്ക ഇടങ്ങളിലും കർഷകരുടെ കോഴിയെയും മൃഗങ്ങളെയും നഷ്ടമാകുന്നത്തിനും കാരണമാകുന്നു. ഇന്ന് രാവിലെ കൊന്നക്കാട് വട്ടക്കയത്തുള്ള കടവിൽ ജോർജ് ന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്നു കോഴികളെ ഭക്ഷിച്ചു. വിവരം അറിഞ്ഞെത്തിയ അയൽ വാസി ജോളി ചേരിയിൽ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരൻ ആയ സിബിൻ സെബാസ്റ്റ്യനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥനായ 

സുരേന്ദ്രൻ ന്റെയും, സിബിന്റെ യും നേതൃത്വത്തിൽ എത്തിയ സംഘo പാമ്പിനെ പിടികൂടി കാട്ടിൽ അയച്ചു. പാമ്പ് ശല്യം വർധിക്കുമ്പോൾ പ്രദേശ വാസികളുടെയും, കർഷകരുടെയും ആശങ്കയും വർധിക്കുകയാണ്.

No comments