Breaking News

കോൺഗ്രസിൻ്റെ സമുന്നത നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര നടപടിയിൽ പ്രതിഷേധം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ രാജപുരം പോസ്റ്റോഫീസ് ധർണ്ണ നടത്തി


രാജപുരം: കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി രാഹുൽ ഗാന്ധി എന്നിവർക്കെതിരെ മോഡി-അമിത്ഷാ - ആർഎസ്എസ് രാഷ്ട്രീയ കൂട്ടുകെട്ട് ഇ.ഡിയെ ഉപയോഗിച്ചുകൊണ്ടുള്ള  രാഷ്ട്രീയ പകപോക്കൽ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജപുരം പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി. യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളിയിൽ വീട് ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രാധാമണി കള്ളാർ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രിയ ഷാജി,എം കെ മാധവൻ നായർ,സി കൃഷ്ണൻ നായർ, കോടോം-ബേളൂർ മണ്ഡലം പ്രസിഡണ്ട് ബാലചന്ദ്രൻഅടുക്കം  ബാബു കദളിമറ്റം,സജി പ്ലാച്ചേരി പുറത്ത്, ഡാർലിൻജോർജ്, ബാലകൃഷ്ണൻ നായർ  ചക്കിട്ടടുക്കം,സജി പ്ലാച്ചേരി എന്നിവർ സംസാരിച്ച ചടങ്ങിൽ കള്ളാർ മണ്ഡലം പ്രസിഡണ്ട് എം.എം  സൈമൺ സ്വാഗതവും ബളാൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ ബാലചന്ദ്രൻ നന്ദിയും  പറഞ്ഞു, രാവിലെ രാജപുരം ടൗണിൽ നടന്ന പ്രകടനത്തിന് മധുസൂദനൻ ബാലൂർ, പി.കെ ബാലചന്ദ്രൻ, എം.എം സൈമൺ, ബാലചന്ദ്രൻ അടുക്കം, അബ്ദുള്ള ബി, സുരേഷ് ഫിലിപ്പ് കള്ളാർ, പഞ്ചായത്ത് മെമ്പർമാരായ രഘുനാഥൻ പിസി, അജിത്ത്, ഗീതാ കള്ളാർ, പത്മാവതി ബളാൽ,അമൽ പാറത്താൽ, ഷിൻ്റൊ ചുള്ളിക്കര എന്നിവർ നേതൃത്വം നൽകി

No comments