Breaking News

പാറപ്പള്ളിയിലെ വാഹനാപകടം; ബസും ഡ്രൈവറും പിടിയിൽ


പാറപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി അനില്‍ ജേക്കബ്ബാണ് അറസ്റ്റിലായത്. പാണത്തൂര്‍-പാലാ റൂട്ടിലോടുന്ന ബസാണ് മീങ്ങോത്ത് സ്വദേശിനി വത്സലയെ ഇടിച്ചിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ പാറപ്പള്ളിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുമ്പില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. കസ്റ്റഡിയിലെടുത്ത ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം വിട്ടുകൊടുത്തു. 

No comments