Breaking News

ജില്ലയിൽ വിവിധ ജോലി ഒഴിവുകൾ


മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്


 ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികളുടെ രാത്രികാല മേൽനോട്ട ചുമതലകൾക്കായി മേട്രൺ-കം-റസിഡന്റ് ട്യൂട്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച്ച കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വെച്ച് ജൂലൈ 30ന് രാവിലെ 11.00 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04994 256162 


ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്


തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്. അഭിമുഖം ജൂലൈ 22ന് ഉച്ചയ്ക്ക് 12ന്.


ട്യൂഷൻ അധ്യാപകരുടെ ഒഴിവ്


കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബദിയടുക്ക പ്രീമെട്രിക് ഹോസ്റ്റലിലും നഗരസഭയുടെ കീഴിലെ വിദ്യാനഗർ, അണങ്കൂർ പ്രീമെട്രിക് ഹോസ്റ്റലുകളിലെയും അന്തേവാസികൾക്കായി ട്യൂഷൻ അധ്യാപകരുടെ ഒഴിവ്. കണക്ക്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങൾക്കാണ് ട്യൂഷൻ. അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 24നകം വിദ്യാനഗർ സ്‌കൗട്ട് ഭവന് സമീപത്തെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. ഫോൺ 8547630172.


ട്യൂഷൻ അധ്യാപകരുടെ ഒഴിവ്


കാറഡുക്ക, ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന്  9 ട്യൂഷൻ അധ്യാപകരുടെ ഒഴിവ്. താത്പര്യമുള്ളവർ അപേക്ഷ,  ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും  സഹിതം  ജൂലായ് 27 നകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ  പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ 9061069923.


അധ്യാപക ഒഴിവ്


ചെർക്കള സെൻട്രൽ ഗവ: ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് സീനിയർ താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21 ന് വ്യാഴാഴ്ച്ച രാവിലെ 10ന് സ്‌കൂളിൽ.


അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്


കണ്ണൂർ, സർവ്വകലാശാല, കാസർകോട് ക്യാമ്പസിലെ ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഒഴിവ്. അഭിമുഖം ജൂലൈ 27ന് ബുധനാഴ്ച്ച രാവിലെ 11ന്. ഫോൺ 04994 230975.


അധ്യാപക ഒഴിവ്


അംഗഡിമൊഗർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ (എച്ച് എസ്സ്), പ്രൈമറി ടീച്ചർ അറബിക് (എൽ പി) എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓരോ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21 ന് വ്യാഴാഴ്ച്ച രാവിലെ 11ന് സ്‌കൂളിൽ. ഫോൺ 04998 246100.


കംപ്യൂട്ടർ അധ്യാപക ഒഴിവ്


കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിൽ താത്ക്കാലിക കംപ്യൂട്ടർ അധ്യാപകന്റെ ഒഴിവ്. എംഎസ്സി, ബിഎസ്സി കംപ്യൂട്ടർ സയൻസ്, പിജിഡിസിഎ എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച ജൂലൈ 21 ന് 10ന് നടക്കും. ഫോൺ: 0467 2217330.

No comments