Breaking News

കടുത്ത പനിയെ തുടർന്ന് കള്ളാർ സ്വദേശിയായ യുവാവ് മരിച്ചു പൂടങ്കല്ല് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു


രാജപുരം: കടുത്ത പനി ബാധിച്ച് യുവാവ് മരിച്ചു. കള്ളാർ അരിമ്പ ചേവിരി രാഘവൻ നായർ പത്മവതി ദമ്പതികളുടെ മകൻ സി.മനോജ് കുമാർ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നേരിയ പനി അനുഭവപ്പെട്ട മനോജ് മെഡിക്കൽ ഷോപ്പിൽ നിന്ന് ഗുളിക വാങ്ങി കഴിച്ചിരുന്നു. ഇന്ന് പുലർച്ചെ പനി മൂർച്ഛിച്ചതിനെ തുടർന്ന് പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അവിവാഹിതനായ യുവാവ് കൂലി തൊഴിലാളിയാണ് സഹോദരങ്ങൾ: മണികണ്ഠൻ, രതീഷ്, സുധാജനാർദ്ദനൻ

No comments