Breaking News

തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത കോടോംബേളൂർ ബാത്തൂർ പാടശേഖര റോഡ് നാടിന് സമർപ്പിച്ചു


അമ്പലത്തറ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പണി പൂർത്തീകരിച്ച ഗുരുപുരം ബാത്തൂർ പാടശേഖര റോഡ് നാട്ടുകാർക്ക് തുറന്നു കൊടുത്തു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ഉൽഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് മെമ്പർ കെ.എം.കുഞ്ഞികൃഷ്ണൻകുടുംബശ്രീ എഡിഎസ് പ്രസിഡൻ്റ് എൻ.കമല എന്നിവർ സംസാരിച്ചു. പി.എം.രാമചന്ദ്രൻ സ്വാഗതവും ബി.മുരളി അദ്ധ്യക്ഷതയും വഹിച്ചു.

No comments