Breaking News

പരപ്പ പട്ളത്ത് പണം വച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട 3 പേരെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി 55,000 രൂപയും പിടിച്ചെടുത്തു


വെള്ളരിക്കുണ്ട്: കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് എസ്.ഐ കെ.പി സതീഷ്, വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാർ, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കർ കല്ലായി, ജിനേഷ് കെ.വി, എം.വി നികേഷ്, വെള്ളരിക്കുണ്ട് സ്റ്റേഷനിലെ വി.കെ രഞ്ജിത്ത്, ഡ്രൈവർ മജീദ് എന്നിവർ അടങ്ങിയ സംഘം പരപ്പ പട്ളത്ത് സമീപം പശു ഫാമിനോട് ചേർത്ത ഷെഡിൽ പരിശോധന നടത്തുകയും പണം വച്ച് പുള്ളിമുറിയിൽ ഏർപ്പെട്ട മൂന്ന് പേർക്കെതിരെ കേസെടുക്കുകയുമായിരുന്നു. അബ്ദുൾ റഹ്മാൻ, പി.മോഹനൻ, സെയ്തലവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽ ഉണ്ടായിരുന്ന 55000 രൂപയും കളിക്കാൻ ഉപയോഗിച്ച ചീട്ടും കസ്റ്റഡിയിൽ എടുത്തു.

No comments