Breaking News

വെള്ളരിക്കുണ്ട് പാത്തിക്കരയിലെ സദാനന്ദന് സേവാഭാരതി വീടൊരുക്കുന്നു "സദാനന്ദം സ്നേഹവീടിൻ്റെ" കട്ടിളവെക്കൽ ചടങ്ങ് നടന്നു


വെള്ളരിക്കുണ്ട്: സേവാഭാരതിയുടെ നേതൃത്വത്തിൽ പാത്തിക്കര ആനമഞ്ഞൾ സ്വദേശി പി.കെ സദാനന്ദന് നിർമ്മിച്ചു നൽകുന്ന "സദാനന്ദം" സ്നേഹ വീടിന്റെ കട്ടിളവെക്കൽ ചടങ്ങ് നടന്നു. രാവിലെ 9.50 നും 10.40 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു ചടങ്ങ്. ചിറ്റാരിക്കാൽ കിഴക്കൻകാവ് ശ്രീ കിരാതേശ്വര ധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റും നിരപ്പിൽ ബിൽഡേഴ്സ് എംഡി യുമായ എൻ.കെ സാലു മുഖ്യാതിഥിയായി. പാട്ടത്തിൽ നാരായണസ്വാമി, കെ ആർ മണി കൊന്നക്കാട്, നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ സുജിത്ത്, കൺവീനർ ഡോ. വിനീഷ് ബളാൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സേവാഭാരതി വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ വി.വി സെക്രട്ടറി ഗിരീഷ് കൃഷ്ണൻ, ട്രഷറർ പിടി സുനിൽ കുമാർ, സേവാഭാരതി ബളാൽ പഞ്ചായത്ത് പ്രസിഡന്റ്  നാരായണൻ നരീക്കര, സെക്രട്ടറി മനോജ് ബളാൽ, എക്സി.കമ്മിറ്റി അംഗം മണികണ്ഠൻ ബളാൽ, ധർമ്മജാഗരൺ ജില്ലാ സംയോജകൻ അടോട്ട്കയ ബാലകൃഷ്ണൻ, രാഷ്ട്രീയ സ്വയംസേവക സംഘം നീലേശ്വരം ഖണ്ഡ് സേവാപ്രമുഖ് പി.വി വിനോദ്,  ബിജെപി ജില്ലാ കമ്മിറ്റി അംഗം ടി സി രാമചന്ദ്രൻ, മുതിർന്ന നേതാവായ ചാത്തൂഞ്ഞി കനകപ്പള്ളി,  ഷിബു പാണത്തൂർ, ബാബു പുന്നക്കുന്ന്, സാജൻ പുഞ്ച, വിനോദ് ചിറ്റാരിക്കാൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

No comments