Breaking News

കോളിച്ചാലിൽ റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു


രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ  കോളിച്ചാൽ എൻ.എസ്.എസ് എസ്സേറ്റിനും  കോളിച്ചാൽ പള്ളിക്കും ഇടയിലുള്ള  വളവിലെ വെള്ളക്കെട്ടിൽ അപകടം പതിയിരിക്കുന്നു. വെള്ളം ഒഴുകിപോകുന്നത്തിനുളള സ്വഭാവിക ചാൽ സ്വകാര്യ വ്യക്തി മതിൽകെട്ടി ഉയർത്തിയതാണ്  വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവിടുത്തെ കൊടും വളവും അപകട സാധ്യത കൂട്ടുന്നു. പൊതു മരാമത്ത് വകുപ്പ് അധികൃതർ അടിയന്തിരമായി വെള്ളക്കെട്ട് നീക്കുന്നതിന് നടപടി സീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

No comments