Breaking News

ചേമ്പ്രക്കല്ല് കോളനിയിൽ വെള്ളം കയറി; കരിവേടകത്തും പനത്തടിയിലും പുനരധിവാസ ക്യാമ്പ് തുറന്നു


കുറ്റിക്കോൽ: കരിവേടകം വില്ലേജിലെ ചേമ്പ്രക്കല്ല് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്നു പന്ത്രണ്ട് വീട്ടുകാരെ സെന്റ് മേരീസ്‌ എൽ.പി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. കാസർകോട് തഹസിൽദാർ സ്ഥലം സന്ദർശിച്ചു.

16 പുരുഷൻമാരും 21 സ്ത്രീകളും ഏഴ് ആൺ കുട്ടികളും 10 പെൺകുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്. 

അറുപത് വയസ് പിന്നിട്ട രണ്ട് സ്ത്രീകളും ഒരു പുരുഷനും ക്യാമ്പിലുണ്ട്.

No comments