Breaking News

കോടോംബേളൂർ ആനക്കല്ല് -ചേമന്തോട് കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു


അമ്പലത്തറ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ആനക്കല്ല് - ചേമന്തോട് കോൺക്രീറ്റ് റോഡും ഓവുചാലും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തികൾ പൂർത്തീകരിച്ചത്. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് അസി.എഞ്ചിനീയർ കെ ബിജു പദ്ധതി വിശദീകരിച്ചു. പി.നാരായണൻ, വി.കെ.കൃഷ്ണൻ, പി.കൃഷ്ണൻ, കെ.പി.രാഘവൻ എന്നിവർ സംസാരിച്ചു. സി.പി.സവിത സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു.

No comments